Share this Article
News Malayalam 24x7
ഫ്രഞ്ച് ഡിഫന്‍ഡറെ സ്വന്താക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
Kerala Blasters are ready to acquire the French defender

പ്രതിരോധനിര താരം മാര്‍ക്കോ ലെസ്‌കോവിച്ചിന് പകരക്കാരനായി ഫ്രഞ്ച് ഡിഫന്‍ഡറെ സ്വന്താക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്.അലക്‌സാണ്ട്രെ കോഫിനായാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നത്.താരം ഉടന്‍ തന്നെ ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ എത്തുമെന്നതാണ് റിപ്പോര്‍ട്ട് .

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴിസിന്റെ പ്രതിരോധ നിര താരം ലെസ്‌കോവിച്ചിനെ തുടര്‍ച്ചയായി പരിക്ക് വേട്ടയാടിയ സാഹചര്യത്തിലാണ് പകരക്കാരനെ കണ്ടെത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറായത്.ഫ്രഞ്ച് പ്രതിരോധനിര താരമായ അലക്‌സാണ്ട്രെ കോഫിനായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണൈന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ലൂണ, സൊട്ടീരിയോ,നോഹ ,മിലോസ് ,പെപ്ര എന്നിവരാണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാമ്പിലുള്ള വിദേശതാരങ്ങള്‍.ഡിഫന്‍ഡറായും.ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും തിളങ്ങാന്‍ സാധിക്കുന്ന അലക്‌സാണ്ട്രെ കോഫിനെ ടീമില്‍ എത്തിക്കാന്‍ സാധിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം ശക്തമാകും.

കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളെ നിലനിര്‍ത്തി പുതിയ സീസണിനായി ഒരുങ്ങാനാണ് ടീം മാനേജ്‌മെന്റിന്റെ പദ്ധതി.നിലവില്‍ നോഹയെ മാത്രമാണ് ക്ലബ്ബ് ഇത്തവണ വിദേശ താരത്തിന്റെ ഒഴിവിലേക്ക് എത്തിച്ചത്.

അലക്‌സാണ്ട്രെ കോഫുമായി കൂടി കരാറില്‍ എത്തിയാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൈനിംഗ് പൂര്‍ത്തിയാകും.ഫഞ്ച് ക്ലബ്ബായ സ്റ്റാഡ് മല്‍രെബെ കാനിലിനായി കളിച്ച താരമാണ് ഇദ്ദേഹം.ഇതിന് പുറമെ ലെന്‍സ്,ഉഡിനെസെ എന്നീ ക്ലബ്ബുകള്‍ക്കായും ഫ്രാന്‍സിന്റെ ദേശീയ യൂത്ത് ടീമുകള്‍ക്കായും കോഫ് ബൂട്ടണഞ്ഞിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories