Share this Article
ഡൽഹിയിലെ എസ്‌സിഒ 'കൾച്ചറൽ ഡയലോഗ്' ഉച്ചകോടി: പാകിസ്ഥാൻ മന്ത്രി മുസാദിഖ് മസൂദ് മാലിക് ഇന്ത്യയിലെത്തും
Pakistan Minister Musadik Malik

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ 'കള്‍ച്ചറല്‍ ഡയലോഗ്' ഉച്ചകോടിയില്‍ പാകിസ്ഥാന്‍ മന്ത്രി പങ്കെടുക്കും. നവംബര്‍ 20 മുതല്‍ 22 വരെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായാണ് പാകിസ്താന്‍ കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. മുസാദിഖ് മസൂദ് മാലിക് ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു പാക് മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2023 മേയില്‍ ഗോവയില്‍ നടന്ന SCO   യോഗത്തില്‍ പങ്കെടുത്ത ബിലാവല്‍ ഭൂട്ടോ സര്‍ദാരിക്ക് ശേഷം ഇതാദ്യമായാണ് ഒരു പാക് മന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം. അംഗ രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ബന്ധവും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും ശക്തിപ്പെടുത്തുകയാണ് ഈ സംവാദ വേദിയുടെ പ്രധാന ലക്ഷ്യം. ബെലാറസ്, ചൈന, ഇന്ത്യ, ഇറാന്‍, പാകിസ്താന്‍ തുടങ്ങി10 അംഗരാജ്യങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക പ്രതിനിധികളും പങ്കെടുക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories