Share this Article
News Malayalam 24x7
പാരീസിൽ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, ഭീകരാക്രമണമെന്ന് ഫ്രഞ്ച് മന്ത്രി
വെബ് ടീം
1 hours 41 Minutes Ago
1 min read
PARIS

ഫ്രാൻസിലെ പാരീസിൽ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു.ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ പാരീസിന് തെക്കുപടിഞ്ഞാറുള്ള ട്രാപ്പസിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.സംഭവത്തെ ഭീകരാക്രമണമായാണ് കാണുന്നതെന്ന് പോലീസ് അറിയിച്ചു.

കാറിൽ സഞ്ചരിച്ച അക്രമി ജനങ്ങൾക്ക് നേരെ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ പിന്നീട് കസ്റ്റഡിയിലെടുത്തതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു സ്ഥിരീകരിച്ചു.പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കാറിൽ സഞ്ചരിച്ച 39-കാരനായ അക്രമി വഴിയരികിൽ കണ്ട ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories