Share this Article
News Malayalam 24x7
നേഹ ബോറയ്ക്ക് തിരിച്ചടി; പീസ് ബോണ്ടിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി
വെബ് ടീം
1 hours 39 Minutes Ago
1 min read
NEHA BORA

ന്യൂഡല്‍ഹി: എസ്‌ഐആര്‍. വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്ക് ഡല്‍ഹി ഹൈക്കോടതിയില്‍ തിരിച്ചടി. അന്വേഷണ സമയത്ത് സമാധാനം പാലിക്കുന്നതിനായും കീഴ്‌ക്കോടതിയില്‍ ഹാജരാകുന്നതിനായും 10,000 രൂപയുടെ ബോണ്ടും ആള്‍ജാമ്യവും നല്‍കാന്‍ ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച നോട്ടീസിനെതിരെ നേഹ ബോറ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.ഒക്ടോബര്‍ 16ന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിനെതിരെയാണ് നേഹ ബോറ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സമാധാന ലംഘനമോ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രവൃത്തികളോ ഉണ്ടായിട്ടില്ലെന്ന് നേഹ ബോറയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദം മുഖവിലയ്ക്ക് എടുക്കാതെയാണ് കോടതി ഹർജി തള്ളിയത്.

ഒക്ടോബര്‍ 16ന് മണ്ടി ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കസ്റ്റഡിയിലായ നേഹ ബോറ അടുത്ത ദിവസം മോചിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 18നാണ് സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് (എസ്ഇഎം) 10,000 രൂപയുടെ സമാധാന ബോണ്ട് ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്.നേഹയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല ശങ്കരനാരായണന്‍, മണ്ടി ഹൗസില്‍ എത്തി 10-15 മിനിറ്റിനുള്ളില്‍ തന്നെ അവര്‍ കസ്റ്റഡിയിലായതായി കോടതിയെ അറിയിച്ചു. സമാധാന ലംഘനം ഉള്‍പ്പെടെയുള്ള ഒരു കുറ്റകൃത്യവും അവര്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories