Share this Article
ലൈംഗികാതിക്രമത്തിന് ഇരയായി, 16കാരിയുടെ 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി
വെബ് ടീം
posted on 23-10-2026
1 min read
PREGNANT

കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയത്. പെണ്‍കുട്ടിയുടെ അമ്മയാണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിയുടെ മാനസികാവസ്ഥയും ഗര്‍ഭം അലസിപ്പിക്കല്‍ നിയമത്തിലെ വ്യവസ്ഥകളും ചൂണ്ടിക്കാട്ടിയാണ് പതിനാറുകാരിയുടെ അമ്മ ഹര്‍ജി സമര്‍പ്പിച്ചത്. പെണ്‍കുട്ടിക്കും അമ്മയ്ക്കും ഗര്‍ഭം തുടരാന്‍ താത്പര്യമില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

സംസ്ഥാന സര്‍ക്കാര്‍ ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യമായ നടപടികള്‍ കാലതാമസമില്ലാതെ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories