Share this Article
News Malayalam 24x7
ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്
Donald Trump

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാനുമായി ചര്‍ച്ചകള്‍ക്ക് സാധ്യതയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. നവംബറിലെ യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ സിരിക്കിലും ഖേഷ്വം ദ്വീപിലും മിനാബ് കൗണ്ടിയിലും മിസൈലുകള്‍ പതിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആണവ പരിശോധനകള്‍ക്ക് തയാറാകാത്ത ഇറാനെ ഐക്യരാഷ്ട്ര സഭാ രക്ഷാ കൗണ്‍സിലിന് റഫര്‍ ചെയ്യാനുള്ള പ്രമേയം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പാസാക്കി. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് പ്രമേയം തയാറാക്കിയത്. ചൈനയും റഷ്യയും ഇറാനും പ്രമേയത്തെ എതിര്‍ത്തു. പ്രമേയം ഇരട്ടത്താപ്പാണെന്നും സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നത് തുടരുമെന്നും ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റേസ ആരിഫ് പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories