Share this Article
News Malayalam 24x7
US ആക്രമണത്തിന് തിരിച്ചടി നല്‍കി ഇറാന്‍
Iran Launches Retaliatory Response Following US Strikes

അമേരിക്കന്‍ ആക്രമണത്തിന് ജോര്‍ദാനില്‍ തിരിച്ചടി നല്‍കി ഇറാന്‍. ജോര്‍ദാനിലെ മുവാഫാഖ് സാള്‍ട്ടി വ്യോമതാവളത്തില്‍ ഇറാന്റെ ആക്രമണത്തില്‍ നിരവധി യുഎസ് വിമാനങ്ങള്‍ തകരാര്‍ സംഭവിച്ചതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. ടാങ്ക് വേട്ടക്ക് ഉപയോഗിക്കുന്നവാര്‍ത്തോഗ് എന്നറിയപ്പെടുന്ന എ-10 തണ്ടര്‍ബോള്‍ട്ട് വിമാനത്തിന്റെ ഒരു ചിറക് തകര്‍ന്നു. എട്ട് എഫ്-15 വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.ഇറാന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ സേന 30-ലധികം പാട്രിയറ്റ് മിസൈലുകള്‍ വിക്ഷേപിച്ചു. ഇറാനിയന്‍ ടാങ്കറുകള്‍ യുഎസ് ആക്രമിച്ചതിന് പിന്നാലെ ആയിരുന്നു ഇറാന്റെ തിരിച്ചടി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories