ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത തള്ളി മുന്‍ മന്ത്രി റിയാസ്. തന്നെ വ്യക്തിഹത്യചെയ്യാന്‍ ഇ ഡി മെനഞ്ഞ കഥയാണിതെന്നും, ഇത്തരംകാര്യങ്ങള്‍ ഇഡിക്ക് മുന്നില്‍ വീണസമ്മതിച്ചെന്നത് പച്ചക്കള്ളമാണെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം..
ഇന്നത്തെ മാധ്യമങ്ങളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങൾ ഉണ്ട്. ഇ ഡി ചോർത്തി കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ , അത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇ ഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട് .ഇത് പച്ചക്കള്ളമാണ്. ഇ ഡി അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ. നിയമപരമായി പോരാടും. എന്നാണ് റിയാസിന്റെ പോസ്റ്റ്