Share this Article
News Malayalam 24x7
കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ.മോഹനൻ അന്തരിച്ചു
വെബ് ടീം
1 hours 1 Minutes Ago
1 min read
r mohan

കോഴിക്കോട് : കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ.മോഹനൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ ആയിരുന്നു അന്ത്യം.

ഭൗതികശരീരം വ്യാഴാഴ്ച 8.30 വരെ ബിലാത്തിക്കുളം ഹൗസിങ് കോളനി ഫ്ലാറ്റ് നമ്പർ 5222 ൽ. തുടർന്ന് രാവിലെ 9 മുതൽ 10 വരെ ടൗൺഹാളിൽ പൊതുദർശനം. 10.30 ന് മാവൂർ റോഡ് സ്‌മൃതിപഥത്തിൽ സംസ്കാരം. ആലപ്പുഴ സ്വദേശിയായ അദ്ദേഹം ദീർഘനാളായി കോഴിക്കോട്ടാണ് താമസം.`ഉറുമ്പുകള്‍ക്ക് ഒളിത്താവളം വേണ്ട' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories