സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഈ മാസം പൂര്‍ണമായി തുടരും. ഇന്നലെ രാത്രിയും ഒന്നിലേറെ തവണ വൈദ്യുതി മുടങ്ങി. പലയിടത്തും മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി വിച്ഛേദിച്ചത്. ഇന്ന് മുതല്‍ നിയന്ത്രണ സമയം മുന്‍കൂട്ടി അറിയിക്കുമെന്നാണ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തില് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ അറിയിച്ചത്. ഒന്നര മണിക്കൂര്‍ വരെ പലതവണയായി മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിക്കുന്നതില്‍ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അറിയിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. ഇന്ന് മഴ ലഭിച്ചാല്‍ വൈദ്യുതി ഉപഭോഗം കുറയുമെന്ന പ്രതീക്ഷയിലാണ് KSEB.