Share this Article
News Malayalam 24x7
ഇന്നും പവർകട്ട്, വൈകിട്ട് 6:45നും രാത്രി 12:45നും ഇടയിൽ വൈദ്യുതി നിയന്ത്രണം, ഇന്ന് മുതല്‍ 'പവര്‍കട്ട് അലര്‍ട്ട്' സംവിധാനം നിലവിൽ വരുമെന്ന് മന്ത്രി
വെബ് ടീം
1 hours 6 Minutes Ago
1 min read
KSEB

തിരുവനന്തപുരം: ഇന്നും പവർകട്ട്.സംസ്ഥാനത്ത്  ഇന്ന് വൈകീട്ട് 6.45 മുതൽ 12.45 വരെയുള്ള സമയങ്ങളിൽ പവർകട്ടുണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. അതേ സമയം സംസ്ഥാനത്ത്  900മെഗാവാട്ടിന്റെ കുറവെന്ന് KSEB  അറിയിച്ചു 

അതേ സമയം  വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്നതിനായി ഇന്ന് മുതല്‍ 'പവര്‍കട്ട് അലര്‍ട്ട്' സംവിധാനം നിലവില്‍ വരും. വൈകീട്ടോടെ ഈ സംവിധാനം പ്രവര്‍ത്തനസജ്ജമാകുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും മറ്റുമുള്ള ന്യായങ്ങളും വിശദീകരണങ്ങളുമാണ് വൈദ്യുതി വകുപ്പ് നൽകുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories