Share this Article
News Malayalam 24x7
ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടികള്‍ വേഗത്തിലാക്കി
 Arjun Ayanki

പൊലീസിനെ വെല്ലുവിളിച്ച ക്രിമിനല്‍ കേസ് പ്രതി അര്‍ജ്ജുന്‍ ആയങ്കി എതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി പൊലീസ്. ആയങ്കിയുടെ കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. വളപട്ടണം എസ്എച്ച്ഒ തയ്യാറാക്കിയ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് കളക്ടര്‍ക്ക് കൈമാറിയത്. റിപ്പോര്‍ട്ട് പരിശോധിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് പറഞ്ഞു. ആയങ്കിക്കെതിരെ സംസ്ഥാനത്ത് പലയിടത്തായി  23 ക്രിമിനല്‍ കേസുകളാണ് ഉള്ളത്. അതില്‍ കൂടുതലും സ്വന്തം സ്റ്റേഷനായ വളപട്ടണത്താണ്. ഇവയെല്ലാം പരിശോധിച്ച ശേഷം ജില്ലാ കളക്ടറാണ് കാപ്പ ചുമത്തുന്നതില്‍ തീരുമാനം എടുക്കു. കലക്ടറുടെ തീരുമാനം ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന റിവ്യൂ കമ്മിറ്റി കൂടി അംഗീകരിക്കണം. എന്നാല്‍ റിവ്യൂ കമ്മിറ്റിയുടെ തീരുമാനം വരുംമുമ്പേ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് പ്രതിയെ ജയിലില്‍ അടയ്ക്കാനാകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories