Share this Article
News Malayalam 24x7
ശിക്ഷാരീതി തൂക്കുകയർ തന്നെ
Supreme Court Upholds Hanging as Legal Method of Execution in India

രാജ്യത്ത് വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല തന്നെ തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തൂക്കിക്കൊലയ്ക്ക് പകരം വേദന കുറഞ്ഞ മറ്റ് ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി നിരസിച്ചത്.

തൂക്കിക്കൊലയ്ക്ക് പകരം വിഷം കുത്തിവെക്കൽ, വെടിവെക്കൽ, വൈദ്യുതാഘാതം ഏൽപ്പിക്കൽ, ഗ്യാസ് ചേംബർ തുടങ്ങിയ മറ്റ് മാർഗ്ഗങ്ങൾ വധശിക്ഷയ്ക്കായി ഉപയോഗിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അഭിഭാഷകനായ ഋഷി മൽഹോത്രയാണ് ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. എന്നാൽ തൂക്കിക്കൊലയുടെ ഭരണഘടനാ സാധുത ശരിവെച്ച കോടതി ഈ ഹർജി തള്ളുകയായിരുന്നു.


അതേസമയം, കോടതിയുടെ ഈ ഉത്തരവ് അന്തിമമല്ലെന്ന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. വധശിക്ഷ നടപ്പാക്കാൻ മറ്റ് ബദൽ രീതികൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാരിന് വേണമെങ്കിൽ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കാമെന്ന് കോടതി അറിയിച്ചു. ഈ വിഷയത്തിൽ മുൻപ് കോടതി പുറപ്പെടുവിച്ച മൂന്ന് വിധിന്യായങ്ങൾ വിശാല ബെഞ്ചിന് വിടണമെന്ന ഹർജിക്കാരന്റെ ആവശ്യവും കോടതി തള്ളി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories