വന്ദേമാതരം ആദ്യ രണ്ട് ചരണങ്ങള്‍ മാത്രമേ ആലപിക്കാവൂ എന്ന് പാര്‍ട്ടി ഘടകങ്ങള്‍ക്ക് AICC യുടെ കര്‍ശന നിര്‍ദേശം. സ്വാതന്ത്ര്യദിനത്തില്‍AICC ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് സംസ്ഥാന ഘടകങ്ങള്‍ായി മാര്‍ഗനിര്‍ദേശം തയ്യാറാക്കിയത്.
പാര്‍ട്ടി പരിപാടികളില്‍ ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂവെന്നാണ് ഹൈക്കമാന്‍ഡിന്റെ കര്‍ശ്ശന നിര്‍ദ്ദേശം. മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും അടക്കമുള്ളവര്‍ വിലക്കിയിട്ടും വന്ദേമാതര ആലാപനം തുടരുകയായിരുന്നു. സോണിയയും ഖര്‍ഗെയും ആലാപനം വിലക്കിയെങ്കിലും ഗാനം പൂര്‍ണമായി ആലപിക്കുകയായിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും തെലങ്കാനയിലും കര്‍ണാടകയിലും സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചിരുന്നു ഇതോടെയാണ് പാര്‍ട്ടി പരിപാടികളില്‍ ആദ്യ രണ്ട് ചരണങ്ങളേ ആലപിക്കാവൂവെന്ന് കോണ്‍ഗ്രസ് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയത്.