Share this Article
News Malayalam 24x7
യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ എൻടിഎയ്ക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
Rahul Gandhi

മൂന്ന് വിഷയങ്ങളിലെ യുജിസി നെറ്റ് പരീക്ഷാ റദ്ദാക്കിയതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ചെയ്യുന്ന തെറ്റിന് വിദ്യാര്‍ത്ഥികള്‍ ശിക്ഷ അനുഭവിക്കുന്നു. ഇത് ഒരു വിദ്യാഭ്യാസ സമ്പ്രദായമല്ല. മറിച്ച് വിദ്യാര്‍ത്ഥികളുടെ സമയവും പണവും മാനസികാരോഗ്യവും ആത്മവിശ്വാസവും പിഴിഞ്ഞെടുക്കുന്ന ഒരു സംവിധാനമാണ്. പരീക്ഷകള്‍ റദ്ദാക്കിയതിന്റെ ഉത്തരവാദിത്തം എന്‍ടിഎ ഏറ്റെടുക്കണം. പ്രശ്‌നം വിദ്യാര്‍ത്ഥികളുടേത് അല്ലെന്നും പ്രധാനമന്ത്രി നിര്‍മ്മിച്ച  ഒരു പരീക്ഷ പോലും നടത്താന്‍ കഴിയാത്ത സംവിധാനത്തിന്റേത് ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതിന് പ്രധാനന്ത്രി മറുപടി പറയും വരെ പ്രതിഷേധം പ്രതിപക്ഷം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോമേഴ്‌സ്, ഇംഗ്ലീഷ്, സോഷ്യോളജി വിഷയങ്ങളില്‍ യുജിസി നെറ്റ് പരീക്ഷ നടത്താന്‍ എന്‍ടിഎ തീരുമാനിച്ചിരുന്നു. ചോദ്യപേപ്പറുകളില്‍ ഉണ്ടായ വ്യാപക പിഴവുകളെ തുടര്‍ന്നായിരുന്നു നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories