സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാനും അമേരിക്കയും ഒപ്പുവച്ച ധാരണാപത്രത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ ജൂണിലാണ് അമേരിക്കയും ഇറാനും സമാധാന കരാറില്‍ ഒപ്പുവച്ചത്. ഇറാന് നേരെയുള്ള ആക്രമണം ഉടന്‍ അവസാനിപ്പിക്കും, ഹോര്‍മൂസ് കടലിടുക്ക് തുറക്കും, 30 ദിവസത്തിനകം അമേരിക്ക നാവിക ഉപരോധം പിന്‍വലിക്കും എന്നി 14 ഇന നിര്‍ദേശങ്ങളാണ് കരാറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അധികം വൈകാതെ ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടയതോടെ വീണ്ടും ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. നിലവില്‍ കാരാര്‍ നീട്ടുന്നതിന്റെ ഒരു സൂചനയും ഇല്ല. അമേരിക്കയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതില്‍ തീരുമാനം അമേരിക്ക കരാറിലെ ധാരണകള്‍ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അരഗ്ചി പറഞ്ഞു.