Share this Article
News Malayalam 24x7
ചിങ്ങമാസപ്പുലരിയില്‍ ശബരിമല സന്നിധാനത്തും ഭക്തജനത്തിരക്ക്
Sabarimala Devotee Rush

മലയാള പുതുവർഷത്തിന്റെ തുടക്കം കുറിച്ചുള്ള ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നതോടെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. പുലർച്ചെ അഞ്ച് മണിക്ക് നട തുറന്നതു മുതൽ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദർശനത്തിനായി സന്നിധാനത്ത് എത്തിയത്.

ചിങ്ങമാസ പൂജകൾക്കായി ഞായറാഴ്ച വൈകുന്നേരമാണ് ശബരിമല ക്ഷേത്ര നട തുറന്നത്. തുടർന്ന് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ നട തുറന്നതു മുതൽ ഭക്തരുടെ വലിയ ഒഴുക്കാണ് ഉണ്ടായത്. രാവിലെ സന്നിധാനത്ത് വെച്ച് ഉൾക്കഴകം തിരഞ്ഞെടുപ്പും നടന്നു. ദേവസ്വം ബോർഡ് ഉള്ളൂർ ഗ്രൂപ്പ് ജീവനക്കാരനായ ഗണേഷ് പ്രസാദിനെയാണ് ഉൾക്കഴകമായി തിരഞ്ഞെടുത്തത്.

വിവിധ പ്രത്യേക പൂജകളും വഴിപാടുകളും വരും ദിവസങ്ങളിൽ സന്നിധാനത്ത് നടക്കും. അഞ്ച് ദിവസത്തെ ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21-ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories