തമിഴ് നാട്ടിൽ സി ജോസഫ് വിജയ് സര്‍ക്കാര്‍ അധികാരത്തിലെത്തിട്ട് ഇന്ന് നൂറാംദിനം.വിജയ്ക്കുള്ള സ്വീകാര്യതയും അഴിമതിക്കെതിരായ നിലപാടുമാണ് സര്‍ക്കാരിന്റെ കരുത്ത്. പ്രതിപക്ഷത്തെ ദുര്‍ബലമാക്കിയതും ടിവികെയ്ക്ക് നേട്ടമായി. എന്നാല്‍ റീലില്‍ ഒതുങ്ങുന്ന സര്‍ക്കാരെന്നാണ് ഡിഎംകെ ആക്ഷേപം.
അധികാരത്തിൽ എത്തിയ ശേഷം 717 ടാസ്മാക് കടകള്‍ പൂട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സിങ്കപ്പെണ്‍ സേന, ലഹരിമുക്ത തമിഴ്‌നാടിനായി പ്രത്യേക സേന, സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണമോതിരവും ബേബി കിറ്റും യുവതികള്‍ക്ക് വിവാഹത്തിന് ഒരു പവന്‍ സ്വര്‍ണവും പട്ടുസാരിയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി .തുടങ്ങിയ പദ്ധതികളാണ് ടിവികെ ഭരണ നേട്ടങ്ങളായി ഉയര്‍ത്തി കാട്ടുന്നത്.