Share this Article
News Malayalam 24x7
IAS തലപ്പത്ത് അഴിച്ചുപണി; മൂന്ന് ജില്ലകളിലെ കളക്ടർമാർക്ക് മാറ്റം, ശ്രീറാം വെങ്കിട്ടരാമൻ പുതിയ വനം-വന്യജീവി വകുപ്പ് ജോയിൻ്റ് സെക്രട്ടറി
വെബ് ടീം
1 hours 6 Minutes Ago
1 min read
ias

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കിയും സ്ഥലം മാറ്റിയും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ വനം-വന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായി നിയമിച്ചു.ഇതോടൊപ്പം നൈപുണ്യ-കശുവണ്ടി വികസന വകുപ്പ് ജോയിന്റ് സെക്രട്ടറി. കേരള അക്കാദമി ഫോർ സ്‌കിൽഡ് എക്‌സലൻ മാനേജിംഗ് ഡയറക്‌ടർ എന്നീ പദവികളും അദ്ദേഹം തുടർന്നും വഹിക്കും.

തിരുവനന്തപുരം കലക്ടർ അനു കുമാരി ഐഎഎസിനെ സ്പെഷ്യൽ കമ്മീഷണർ, ജിഎസ്ടിയായി മാറ്റി നിയമിച്ചു. അഞ്ജു കെ എസ് ആണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ.

വയനാട് ജില്ലാ കളക്ടറായി ചെല്‍സാസിനി വി. ഐ.എ.എസ്. നിയമിതയായി. ഫിഷറീസ് ഡയറക്ടറായിരുന്ന ചെല്‍സാസിനിയെയാണ് വയനാട്ടിലേക്ക് മാറ്റിയത്.

അരുൺ കെ വിജയൻ ഐഎഎസ് ആണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാർ സിങ് ഐഎഎസിനെ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചു.

കാസർഗോഡ് ജില്ലാ കലക്ടറായി ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ശ്രീധന്യ സുരേഷ് ഐഎഎസിനെ നിയമിിച്ചു.  അനു എസ് നായർ ഐഎഎസ് ആണ് പുതിയ ഭക്ഷ്യസുരക്ഷാ കമ്മീഷണർ. 

കെ ഇമ്പശേഖർ ഐഎഎസാണ് പുതിയ സംസ്ഥാന ലോട്ടറീസ് ഡയറക്ടർ.ഡോ. ബിനു ഫ്രാൻസിസ് ഐഎഎസിനെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡോ. ഹരികുമാർ കെ. ഐഎഎസാണ് പുതിയ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് കമ്മീഷണർ.

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ പുതിയ എക്സ്കാഡർ തസ്തിക സൃഷ്ടിച്ച് ദിലീപ് കെ കൈന്നിക്കര ഐഎഎസിനെ നിയമിച്ചു. ആകെ 36 ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റം ആണ് സർക്കാർ ഉത്തരവായി പുറത്തിറക്കിയിരിക്കുന്നത്.

ഡോ. രേണുരാജ് ഐഎഎസ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡി.സെക്രട്ടറി സ്ഥാനത്തോടൊപ്പം ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്‌ടർ, ഇ-ഹെൽത്ത് പ്രോജക്‌ട് ഡയറക്‌ടർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എംഡി എന്നീ ചുമതലകളും നൽകി.സച്ചിൻ കുമാർ‌ ദേവ് ഐടി മിഷൻ ഡയറക്‌ടറായും കെ ഫോൺ മാനേജിംഗ് ഡയറക്‌ടറായും ടെക്‌നോപാർക്ക് സിഇഒയായും നിയമിതനായി.സന്ദീപ് കുമാർ ഐഎഎസിനെ ധനകാര്യ വകുപ്പിലേക്ക് മാറ്റി. ലാൻഡ് ബോർഡ് സെക്രട്ടറി സാബിൻ സമീദ് പിആർഡി ഡയറക്‌ടറും ഒബിസി ബോർഡ് എംഡിയുമായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories