Share this Article
News Malayalam 24x7
426 കിലോ ഭാരമുള്ള ഗാന്ധിജിയുടെ വെങ്കല പ്രതിമ മോഷണം പോയി
വെബ് ടീം
posted on 03-02-2026
1 min read
gandhi bronze statue

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി സെന്‍ററിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള 426 കിലോ ഭാരമുള്ള ഗാന്ധിജിയുടെ വെങ്കല പ്രതിമ മോഷണം പോയി. പ്രതിമയുടെ കാൽപാദത്തിന് മുകളിലായി യന്ത്രം ഉപയോഗിച്ച് മുറിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.

മുഖം മൂടി ധരിച്ച മൂന്നുപേരാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനായി ഇന്ത്യൻ സർക്കാർ നൽകിയതാണ് ഈ പ്രതിമ.

2021 നവംബറിൽ അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ അനാച്ഛാദനം ചെയ്തതിന്‍റെ 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories