Share this Article
News Malayalam 24x7
നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിന്നിൽ സ്കൂൾ ബസ് ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 16-04-2026
1 min read
SHAJI

തിരുവനന്തപുരം : നാവായിക്കുളത്ത് സ്കൂൾ ബസ് നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിന്നിലിടിച്ച് ഡ്രൈവർ മരിച്ചു. കല്ലമ്പലം സ്വദേശിയും അയിരൂർ എംജിഎം സ്കൂളിലെ ഡ്രൈവറുമായ ഷാജിയാണ് മരിച്ചത്. ബസിലുണ്ടായിരുന്ന അധ്യാപകരടക്കം അഞ്ച് പേരെ പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി റൂട്ട് പരിശോധിക്കാൻ പോയതായിരുന്നു ബസ്. വഴിയരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം ഭാഗികമായി തകർന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories