Share this Article
News Malayalam 24x7
കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം; 11കാരി മരിച്ചു
വെബ് ടീം
posted on 16-04-2026
1 min read
AHANNA

അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ കൊല്ലം അഞ്ചലിൽ  11കാരി മരിച്ചു. വാളകം പുത്തൻവിള സ്വദേശി അഹന്നയാണ് മരിച്ചത്. അഞ്ചലിലെ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ അഹന്നയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അഹന്നയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കരാട്ടെ പരിശീലനത്തിന് എത്തിയതായിരുന്നു അഹന്ന. പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. വാളകം പുത്തൻവിള വീട്ടിൽ ബിനോയ്-സിമി ദമ്പതികളുടെ മകളാണ് അഹന്ന. മരണവുമായി ബന്ധപ്പെട്ട വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories