Share this Article
News Malayalam 24x7
എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം; ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്, ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ എസ്എസ്എൽസി മൂല്യനിർണയം
വെബ് ടീം
4 hours 20 Minutes Ago
1 min read
SSLC RESULT

തിരുവനന്തപുരം: ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി ഫലം മെയ് മൂന്നാംവാരമെത്തുമെന്നും മന്ത്രി അറിയിച്ചു. ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെയായിരിക്കും എസ്എസ്എൽസി മൂല്യനിർണയം നടക്കുക. ഇലക്ഷനും മറ്റ് അവധികളും മൂലമാണ് മൂല്യനിർണയം തുടങ്ങാൻ വൈകിയതെന്നും മന്ത്രി വ്യക്തമാക്കി.

4,17,417 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. ഗൾഫ് മേഖലയിൽ പരീക്ഷ നടത്താൻ അനുകൂല സാഹചര്യമായിരുന്നില്ല. ഹയർസെക്കൻഡറി പരീക്ഷകളും ഗൾഫ് മേഖലയിൽ റദ്ദ് ചെയ്യേണ്ടിവന്നു.സ്കൂൾ പ്രവേശനത്തിന് പ്രവേശന പരീക്ഷ നടത്താൻ പാടില്ലെന്നും മന്ത്രി നിർദേശിച്ചു. സ്കൂൾ അറ്റകുറ്റപണി മെയ് 30ന് മുൻപ് തീർക്കണം. അടുത്ത അധ്യായന വർഷം പ്രവേശനോത്സവം ജൂൺ ഒന്നിന് ആയിരിക്കും നടത്തുക. ഇന്റർണൽ മാർക്കിന് പരാതിയുണ്ടെങ്കിൽ അതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ ഉൾപ്പെടുത്തിയായിരിക്കും കമ്മിറ്റി. അവധിക്കാലത്ത് ക്ലാസുകൾ ഒരിക്കലും അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories