Share this Article
News Malayalam 24x7
തൊണ്ടിമുതല്‍ തിരിമറി കേസ്; നാളെ വിധി പറയും
Antony Raju

തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ എം.എൽ.എ. ആൻ്റണി രാജു പ്രതിയായ കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും.1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകനായിരുന്ന ആൻ്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നതാണ് കേസ്. തുടർന്ന് പ്രതി കേസിൽ നിന്നും രക്ഷപ്പെട്ടു. പിന്നീട് മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരോട് ഈ സംഭവം വെളിപ്പെടുത്തിയതോടെയാണ് കേസ് വീണ്ടും സജീവമായത്.

സഹതടവുകാരൻ്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994-ൽ കേസ് രജിസ്റ്റർ ചെയ്തു. 13 വർഷത്തിനു ശേഷമാണ് ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചന, രേഖകളിൽ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ആൻ്റണി രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. 10 മാസത്തിലധികം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസിൽ നാളെ വിധി പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories