Share this Article
News Malayalam 24x7
നടപടി വേണ്ടെന്ന് മുഖ്യമന്ത്രി; സ്കൂള്‍ പ്രിന്‍സിപ്പല്‍ ജവാദിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു
വെബ് ടീം
posted on 30-05-2026
1 min read
principal

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു.  പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. 

ആറ്റിങ്ങൽ ഗവൺമെന്‍റ് ബോയ്സ് ഹയർ സെക്കന്‍ഡറി സ്കൂൾ പ്രിൻസിപ്പൽ ജവാദ്. എസിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെൻഡ് ചെയ്തിരുന്നത്. ജവാദ് ജൂൺ 31ന് വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ ലഭിച്ചതും വിവാദമായതും. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലായിരുന്നു നടപടി. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories