Share this Article
News Malayalam 24x7
സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസം മദ്യവിൽപനയില്ല; ബെവ്കോയും ബാറുകളും തുറക്കില്ല
വെബ് ടീം
posted on 30-09-2026
1 min read
LIQUOR

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കില്ല. ഒക്ടോബർ ഒന്ന് ഡ്രൈ ഡേ ആയതിനാലും ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ആയതിനാലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെയും മറ്റന്നാളും ബാറുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ മദ്യവിൽപന ശാലകളും അടഞ്ഞുകിടക്കും. അതേസമയം, കള്ള് ഷാപ്പുകൾ ഒക്ടോബർ ഒന്നിന് പതിവുപോലെ പ്രവർത്തിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories