തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ സമാനതകളില്ലാത്ത രാഷ്ട്രീയ അക്രമപരമ്പരയും സംഘർഷവും.കുപ്പിയേറും തീപ്പന്തമേറും തുടങ്ങി പരസ്പരം പോരടിച്ച് തുടർന്ന സംഘർഷം ലാത്തിച്ചാർജിലേക്കും കടന്നു. യുദ്ധക്കളമായി മാറിയ അന്തരീക്ഷത്തിൽ രക്തം വാർന്നൊഴുകിയ പ്രവർത്തകരും.
ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ് ഉണ്ടായതിനെ തുടർന്ന് ആരോപണ പ്രത്യാരോപണങ്ങളും ഉണ്ടായതും തുടർന്ന് സംഘർഷം ആയി.ആക്രമണത്തിന് പിന്നിൽ എസ്എഫ്ഐയെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. കല്ലേറിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂണിവേഴ്സിറ്റി കോളജിന്റെയും ഹോസ്റ്റലിന്റെയും മുന്നിലുണ്ടായിരുന്ന എസ്എഫ്ഐയുടെ ബാനറുകളും കൊടിതോരണങ്ങളും നശിപ്പിച്ചതായി ആരോപിച്ച് എസ് എഫ് ഐയുമായി വൻ സംഘർഷം ഉണ്ടാവുകയായിരുന്നു.തുടർന്ന് പൊലീസ് ഇടപെട്ടതോടെ വൻ സംഘർഷം ആവുകയായിരുന്നു. ലാത്തിച്ചാർജിൽ പ്രവർത്തകരുടെ തല പൊട്ടിയതുൾപ്പെടെ പരിക്കുകൾ ഉണ്ടായി.
തിരുവനന്തപുരം വാന്റോസ് ജംഗ്ഷനിൽ മന്ത്രി കെ.എം. ഷാജിയെ വഴിതടഞ്ഞ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം വളയുകയും അദ്ദേഹത്തെ ബലമായി വാഹനത്തില്‍ നിന്ന് പുറത്തിറക്കി വിടുകയുമായിരുന്നു. മന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നില്ലെന്നത് ഗുരുതര സുരക്ഷാവീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കാറില്‍ നിന്നിറക്കപ്പെട്ട മന്ത്രി ഓട്ടോറിക്ഷയിലോ മറ്റ് വാഹനങ്ങളിലോ കയറി പോകാന്‍ ശ്രമിച്ചെങ്കിലും അതിനും പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം മന്ത്രി കെ.എം. ഷാജിക്ക് റോഡിലൂടെ നടന്നു പോകേണ്ടി വന്നു.