ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വിശദാംശങ്ങള്‍ ട്രംപ് പുറത്തുവിട്ടില്ല.ആണാവായുധം കൈവശം വയ്ക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. എണ്ണ വില ഉടന്‍ കുറയും. തന്റെ ഭരണകൂടം ചെയ്ത ഏറ്റവും നല്ല കാര്യമായി ഇറാന്‍ യുദ്ധം ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുമെന്നും ട്രംപ് പറഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപ് ഭരണകൂടത്തിനെതിരെ വോട്ട് ചെയ്യാന്‍ ഇറാന്‍ വിപ്ലവഗാര്‍ഡ് അമേരിക്കന്‍ ജനതയോട് തുറന്ന കത്തില്‍ ആവശ്യപ്പെട്ടു. ഹോര്‍മൂസില്‍ അമേരിക്കയുടെ നാവിക ഉപരോധവും കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിനും ഇടയില്‍ എണ്ണവ്യാപാരത്തില്‍ പുരോഗതി. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണ കയറ്റുമതി വര്‍ധിച്ചതായി എണ്ണ വ്യാപരം വിശകലനം ചെയ്യുന്ന ഏജന്‍സിസായ കെപ്ളര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഹോര്‍മൂസ് വഴി 13.2 ദശലക്ഷം ബാരല്‍ എണ്ണയാണ് കയറ്റുമതി ചെയ്തത്. ഇത് യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയുടെ 77 ശതമാനമാണെന്നും കെപ്ളര്‍ പറയുന്നു. യുദ്ധം ഉടന്‍ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതോട എണ്ണവിലയില്‍ നേരിയ ഇടിവ്. ബാരലിന് 4 ഡോളര്‍ കുറഞ്ഞു.ബ്രെന്റ് ക്രൂഡിന് 103 ഡോളറും അസംസ്‌കൃത ക്രൂഡിന് 89 ഡോളറുമാണ് ഇന്നത്തെ വില