Share this Article
News Malayalam 24x7
ഗ്യാനേഷ് കുമാറിന് പത്മഭൂഷണ്‍ നല്‍കണമെന്ന് ബിജെപി
Gyanesh Kumar

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് പത്മഭൂഷണ്‍ നല്‍കണമെന്ന് ബിജെപി നേതാവ്.ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സമിക് ഭട്ടാചാര്യയാണ് ഗ്യാനേഷ് കുമാറിന് പത്മഭൂഷണ്‍ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്.പ്രതിപക്ഷം ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെടുന്നതിനിടെയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ഭട്ടാചാര്യ പിന്തുണച്ചത്. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന് സമിക് ഭട്ടാചാര്യ പറഞ്ഞു. ബംഗാളില്‍ അക്രമരഹിതമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കിയതിലും അനധികൃത ബംഗ്ലാദേശികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിലും ഗ്യാനേഷ് കുമാറിന് സമിക് ഭട്ടാചാര്യ നന്ദി പറഞ്ഞു. കുറഞ്ഞപക്ഷം ഒരു പത്മഭൂഷണ് ഗ്യാനേഷ് കുമാര്‍ അര്‍ഹനാണെന്നാണ് സമിക് ഭട്ടാചാര്യയുടെ വാദം.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories