സംസ്ഥാനത്ത് ഇന്നുമുതല്‍ നാല് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പുണ്ട്. അതേസമയം പകല്‍സമയത്ത് താപനില വീണ്ടും വര്‍ധിച്ചു. പുനലൂരില്‍ ഇന്നലെ 36.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.