Share this Article
News Malayalam 24x7
പസഫിക് മേഖല വീണ്ടും അശാന്തമാകുന്നു; തീര മേഖലയെ കാത്തിരിക്കുന്നത് കനത്ത മഴയും നാശനഷ്ടങ്ങളും
Pacific Region Braces for Heavy Rainfall and Potential Disruptions

പസഫിക് മേഖല വീണ്ടും അശാന്തമാകുന്നു. കിഴക്കന്‍ - മധ്യ പസഫിക് മേഖലയില്‍ ഒരേ സമയം 3 വന്‍ ചുഴലിക്കാറ്റുകളാണ് രൂപം കൊളളുന്നത് . കനത്ത മഴയും നാശനഷ്ടങ്ങളുമാണ് തീര മേഖലയെ കാത്തിരിക്കുന്നത് .പസഫിക്കില്‍ രൂപം കൊണ്ട ഹരിക്കെയ്ന്‍ പോളോ എന്ന വന്‍ ചുഴലിക്കാറ്റാണ്  ഭീഷണിയായിരിക്കുന്നത്. ലോക പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ബാജ കലിഫോര്‍ണ്ണിയ തീരങ്ങളിലാണ് ജാഗ്രത മുന്നറിയിപ്പ് . 


യു എസ് നാഷണല്‍ ഹരിക്കെയ്ന്‍ സെന്ററിന്റെ കണക്കനുസരിച്ച് തീരദേശത്തു നിന്ന് ഏകദേശം 200 മൈല്‍ ദുരെ സ്ഥിതി ,ചെയ്യുന്ന പോളോ മണിക്കൂറില്‍ 12 മൈല്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത് . കര തൊടുന്ന സമയത്ത് മണിക്കൂറില്‍ 60 മുതല്‍ 80 മൈല്‍ വരെ വേഗത്തിലുളള അതിശക്തമായ കാറ്റും വീശിയടിക്കും.പ്രദേശത്തുടനീളം കനത്ത മഴയും നാശമഷ്ടങ്ങളുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം ,.  


'ഹരിക്കെയ്ന്‍ പോളോ' മാത്രമല്ല., ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് അനുസരിച്ച്, പോളോയ്ക്ക് തൊട്ടുപിന്നാലെ പുതിയൊരു ഉഷ്ണമേഖലാ ന്യൂനമര്‍ദം കൂടി രൂപപ്പെടുന്നുണ്ട്. ഇതിനുപുറമേ, നോളോയുടെയും ഹവായിയുടെയും തെക്കുകിഴക്കന്‍ സമുദ്രഭാഗത്തായി മറ്റൊരു കാലാവസ്ഥാ അസ്വസ്ഥത കൂടി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ദുര്‍ബല പ്രദേശങ്ങളില്‍ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും വലിയ പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories