Share this Article
News Malayalam 24x7
ഡൽഹിയിൽ കെട്ടിടം തകർന്നു വീണ് മലയാളി മരിച്ചു; നാലുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
വെബ് ടീം
1 hours 53 Minutes Ago
1 min read
SATHEESHAN

ന്യൂഡൽഹി:  ദിൽഷാദ് ഗാർഡനടുത്തുള്ള താഹിർപുരിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. താഹിർപുരിൽ താമസിക്കുന്ന പാലക്കാട് സ്വദേശി സതീശൻ ആണ് മരിച്ചത്. അപകടത്തിൽ മറ്റ് നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ഇന്ന് 4:30-ഓടെയാണ് അപകടമുണ്ടായത്.

തകർന്നുവീണ കെട്ടിടത്തിനടിയിൽപ്പെട്ട സതീശനെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സബിതയാണ് മരിച്ച സതീശന്റെ ഭാര്യ. മകൾ ഡൽഹി സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണു . കെട്ടിടത്തിൽ ബേക്കറി ബോർമ്മ നടത്തുകയായിരുന്നു സതീശൻ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories