Share this Article
News Malayalam 24x7
വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ ക‍യറിയതിനു ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് - 19, എല്‍ഡിഎഫ് - 18, എന്‍ഡിഎ -1; ജയിച്ച സീറ്റുകള്‍ അറിയാം...
വെബ് ടീം
0 hours 57 Minutes Ago
2 min read
local body election

തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ നേരിയ മേൽകൈ നേടി എൽഡിഎഫ്.  തെരഞ്ഞെടുപ്പ് നടന്ന 38 തദ്ദേശ വാര്‍ഡുകളില്‍ യുഡിഎഫ് 19 സീറ്റും എല്‍ഡിഎഫ് 18 സീറ്റുമാണ് നേടിയതെങ്കിലും കൂടുതലായി നേടിയ സീറ്റുകളുടെ കണക്കിലാണ് എല്‍ഡിഎഫിന് മുന്നേറ്റം. യുഡിഎഫിന്റെ ഏഴ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍, എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിന് പിടിക്കാനായത് നാല് സീറ്റ് മാത്രമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് -22, എല്‍ഡിഎഫ് -15 എന്നായിരുന്നു സ്ഥിതി. എറണാകുളം പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാര്‍ഡ് ട്വന്റി20 നിലനിര്‍ത്തി.ആലപ്പുഴ, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും തെരഞ്ഞെടുപ്പ് നടന്നു. വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ ക‍യറിയതിനു ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണിത്. 

തിരുവനന്തപുരം

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്- അഞ്ചുതെങ്ങ്- എല്‍ഡിഎഫ്

വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്- ഒറ്റൂര്‍- എല്‍ഡിഎഫ്

മംഗലപുരം ഗ്രാമപഞ്ചായത്ത്- മുണ്ടക്കല്‍- എല്‍ഡിഎഫ്

തിരുപുറം ഗ്രാമപഞ്ചായത്ത്- പഴയകട- യുഡിഎഫ്

ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷന്‍ -യുഡിഎഫ്

പത്തനംതിട്ട

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്- ഓതറ-യുഡിഎഫ്

കുന്നന്താനം ഗ്രാമപഞ്ചായത്ത്- വള്ളോക്കുന്ന്- യുഡിഎഫ്

അരുവാപ്പുലം ഗ്രാമപഞ്ചായത്ത്- കല്ലേലി-യുഡിഎഫ്

റാന്നി ഗ്രാമപഞ്ചായത്ത്- ബ്ലോക്ക് പടി-യുഡിഎഫ്

കോട്ടയം

മീനടം ഗ്രാമപഞ്ചായത്ത്- ചീരംകുളം-യുഡിഎഫ്

ജില്ലാ പഞ്ചായത്ത്- തൃക്കൊടിത്താനം എല്‍ഡിഎഫ്

പാമ്പാടി ഗ്രാമ പഞ്ചായത്ത് - കുമ്പന്താനം- എല്‍ഡിഎഫ്

ഇടുക്കി

മുട്ടം ഗ്രാമപഞ്ചായത്ത്- തുടങ്ങനാട്- യുഡിഎഫ്

എറണാകുളം

കൊച്ചി കോര്‍പ്പറേഷന്‍-അയ്യപ്പന്‍കാവ്- യുഡിഎഫ്

വടക്കേക്കര ഗ്രാമപഞ്ചായത്ത്- മടപ്ലാതുരുത്ത് കിഴക്ക്- യുഡിഎഫ്

പൂത്തൃക്ക ഗ്രാമപഞ്ചായത്ത്- കോലഞ്ചേരി ഈസ്റ്റ്- ട്വന്റി 20

പാറക്കടവ് ഗ്രാമപഞ്ചായത്ത്- പുളിയനം തെക്ക്- എല്‍ഡിഎഫ്തൃ

തൃശൂര്‍

വടക്കാഞ്ചേരി ബ്ലോക്ക്പഞ്ചായത്ത്- തളി- യുഡിഎഫ്

വള്ളാങ്ങല്ലൂര്‍ ബ്ലോക്ക്പഞ്ചായത്ത്-എടത്തിരിഞ്ഞി-എല്‍ഡിഎഫ്

തളിക്കുളം ഗ്രാമപഞ്ചായത്ത്- ആര്യംപാടം-എല്‍ഡിഎഫ്

ചേലക്കര ഗ്രാമപഞ്ചായത്ത്- കുറുമല കിഴക്കുമുറി- യുഡിഎഫ്

ചാലക്കുടി മുനിസിപ്പാലിറ്റി-മുനിസിപ്പല്‍ ഓഫീസ്- യുഡിഎഫ്

മലപ്പുറം

വേങ്ങര ഗ്രാമപഞ്ചായത്ത്- പൂങ്കുടായ- യുഡിഎഫ്

മങ്കട ഗ്രാമപഞ്ചായത്ത്- കടന്നമണ്ണ- എല്‍ഡിഎഫ്

കാലടി ഗ്രാമപഞ്ചായത്ത്- വെറൂര്‍- എല്‍ഡിഎഫ്

താനാളൂര്‍ ഗ്രാമപഞ്ചായത്ത്- മൂലക്കല്‍- യുഡിഎഫ്

പാലക്കാട്

പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്- പറക്കാട്ടുചള്ള- എല്‍ഡിഎഫ്

ജില്ലാ പഞ്ചായത്ത്-പല്ലശ്ശന- എല്‍ഡിഎഫ്

ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റി- പരുത്തിക്കാവ്- എല്‍ഡിഎഫ് (ടോസ്)

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്- ഹേമാംബിക നഗര്‍- എല്‍ഡിഎഫ് 

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്- അത്തിപ്പൊറ്റ- എല്‍ഡിഎഫ്

കരിമ്പ ഗ്രാമപഞ്ചായത്ത്- വെട്ടം-യുഡിഎഫ്

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്- രാഗംകോര്‍ണര്‍- യുഡിഎഫ്

കോഴിക്കോട്

കോര്‍പ്പറേഷന്‍ കുറ്റിച്ചിറ വാര്‍ഡ്- യുഡിഎഫ്

വയനാട്

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് -പള്ളിക്കല്‍- യുഡിഎഫ്

കണ്ണൂര്‍

പെരളശ്ശേരി ഗ്രാമപഞ്ചായത്ത്- ബാവോഡ് ഈസ്റ്റ്- എല്‍ഡിഎഫ്

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി- ഉരുവച്ചാല്‍-എല്‍ഡിഎഫ്

കാസര്‍കോട്

പിലിക്കോട് ഗ്രാമ പഞ്ചായത്ത്- പിലിക്കോട്- എല്‍ഡിഎഫ്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories