തദ്ദേശ ഉപതെരഞ്ഞടുപ്പ് ഫലത്തില്‍ യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. അതില്‍ നിന്നുള്ള രാഷ്ട്രീയ സന്ദേശം അവഗണിക്കരുതെന്ന് മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നു. 102 സീറ്റുമായി അധികാരത്തില്‍ വന്ന് നാലുമാസം തികയും മുമ്പ് എന്തുകൊണ്ട് ഇങ്ങനെ തിളക്കം നഷ്ടപ്പെട്ടുവെന്ന് പരിശോധിക്കണം. ഉപതെരഞ്ഞടുപ്പ് ഫലം തിരുത്തലുകള്‍ ആവശ്യപ്പെടുന്ന ജനാധിപത്യ മുന്നറിയിപ്പായി കാണുന്നതാണ് ഉചിതം.തുടര്‍ച്ചയായ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടോ എന്ന് ഗൗരവുമായി പരിശോധിക്കണം. വിവാദങ്ങളെ രാഷ്ട്രീയ ആരോപണങ്ങളായി തള്ളിക്കളയുന്നതിന് പകരം അവയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.