Share this Article
News Malayalam 24x7
ജില്ലാ ക്രൈംബ്രാഞ്ചിന്റെ പേര് മാറ്റുന്നു; ഇനി മുതല്‍ 'ഡിസ്ട്രിക്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്
Kerala Police Rebrands District Crime Branch as District Investigation Unit

സംസ്ഥാനത്തെ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പേര് മാറ്റുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഇനി മുതല്‍ 'ഡിസ്ട്രിക്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്' (DIU) എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇന്നലെ നടന്ന എ.ഡി.ജി.പിമാരുടെ യോഗത്തിലാണ് തീരുമാനം. ജില്ലാ പോലീസ് മേധാവിമാരുടെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റിനെ കൂടുതല്‍ കാര്യക്ഷമമായ ഒരു പ്രത്യേക അന്വേഷണ ഏജന്‍സിയാക്കി മാറ്റുകയാണ് പേരുമാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. കസ്റ്റഡി മര്‍ദ്ദനം, വലിയ സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയ പ്രധാനപ്പെട്ടതും സങ്കീര്‍ണ്ണവുമായ കേസുകളായിരിക്കും ഡി.ഐ.യു പ്രധാനമായും അന്വേഷിക്കുക. ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലെ ജോലിഭാരം കാരണം പലപ്പോഴും സങ്കീര്‍ണ്ണമായ കേസുകളില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസിന് കഴിയാറില്ല. അതിനാല്‍ ഇത്തരം കേസുകള്‍ കൂടുതല്‍ വൈദഗ്ധ്യമുള്ള ഈ പ്രത്യേക യൂണിറ്റിലേക്ക് മാറ്റാനാണ് ഉദ്ദേശമിട്ടാണ് തീരുമാനം. ഇതിന്റെ ഭാഗമായി കൂടുതല്‍ ഇന്‍സ്‌പെക്ടര്‍മാരെ ഡിസ്ട്രിക്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലേക്ക് നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories