Share this Article
News Malayalam 24x7
യുപിഐ ഇടപാടിന് ഫീസ്: നിയമപരമായ അടിസ്ഥാനമെന്ത്?, ആർക്കാണ് വരുമാനം ലഭിക്കുക?, കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി
വെബ് ടീം
1 hours 45 Minutes Ago
1 min read
UPI SC


ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപിരികളിൽ നിന്ന് നിരക്ക് ഇടാക്കാനുള്ള നീക്കത്തിൽ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി. എന്നാൽ ചാർജ് ഈടാക്കാനുള്ള നീക്കം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. കേന്ദ്രസത്തിന് പുറമേ റിസർവ് ബാങ്കിനോടും(ആർബിഐ) നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും(എൻപിസിഐ) കോടതി വിശദീകരണം തേടിയിട്ടുണ്ട്.

സെപ്റ്റംബർ 14, 15 തീയതികളിൽ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനങ്ങളെ ചോദ്യംചെയ്ത് അഭിഭാഷകൻ അഞ്ജൻ ദത്ത സമർപ്പിച്ച റിട്ട് ഹർജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 2000 ത്തിന് മുകളിലുള്ള യുപിഐ ഇടപാടുകളിൽ ഫീസ് ഈടാക്കുമെന്നായിരുന്നു വിജ്ഞാപനം.

യുപിഐ ഇടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിന്‍റെ നിയമപരമായ അടിസ്ഥാനം എന്താണെന്നാണ് സുപ്രീംകോടതി കേന്ദ്രത്തോടും ചോദിച്ചു. ഈ നിരക്കിൽനിന്ന് ആർക്കാണ് വരുമാനം ലഭിക്കുകയെന്നും ഇത് എങ്ങനെയാണ് വിതരണം ചെയ്യുകയെന്നും സുപ്രീംകോടതി ആരാഞ്ഞു. തുടർന്നാണ് എല്ലാവിവരങ്ങളും വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തോടും ആർബിഐയോടും എൻപിസിഐയോടും സുപ്രീംകോടതി ആവശ്യപ്പെട്ടത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories