തിരുവനന്തപുരം: ഒക്ടോബർ മാസത്തിലും വൈദ്യുതി ഉപഭോക്താക്കളിൽനിന്ന് സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് മൂന്ന് പൈസ വീതമാണ് സർചാർജ് ഈടാക്കുക. രണ്ട് മാസ ബില്ലുകൾക്കും ഒരേ നിരക്കിലായിരിക്കും സർചാർജ് ബാധകമാകുക.ഓഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിനെ തുടർന്ന് 6.88 കോടി രൂപ അധികമായി ചെലവായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ അധിക ചെലവിന്റെ ഭാഗമായാണ് ഒക്ടോബറിൽ യൂണിറ്റിന് മൂന്ന് പൈസ വീതം സർചാർജ് ഈടാക്കുന്നത്.
ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിലാണ് പുതിയ സർചാർജ് ഉൾപ്പെടുത്തുക.