മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പൊലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം ഉണ്ടാകുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. .നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് എരഞ്ഞിപ്പാലം ജംഗ്ഷനിൽ അപകടമുണ്ടായത്. ഇയാൾ ഒാടിച്ച കാർ മൂന്നു വാഹനങ്ങളിൽ തട്ടി അപകടമുണ്ടായത്. കടന്നു കളയാൻ നിന്ന ഇയാളെ നാട്ടുകാർ തടഞ്ഞു നിർത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഒടുവിൽ നാട്ടുകാരുടെ പരാതിയിൽ പൊലീസ് എത്തിയാണ് അശ്വന്തിനെ കസ്റ്റഡിയിൽ എടുത്തത്. അപകടങ്ങളുമായി ബന്ധപ്പെട്ട് വിവിധ വാഹന ഉടമകളുടെ മൂന്നു പരാതിയാണ് നടക്കാവ് പൊലീസിന് ലഭിച്ചത്. ഇത് പരിശോധിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിച്ച പൊലീസ് രാത്രിയോടെ അശ്വന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.