അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കേസുകളില്‍ വിമര്‍ശനവുമായി ഹൈക്കോടതി. അമ്മയിലെ കേസുകള്‍ക്ക് വേണ്ടി സ്പെഷ്യല്‍ കോടതി വേണ്ടിവരുമല്ലോ എന്നായിരുന്നു ഹൈക്കോടതിയുടെ പരിഹാസം. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഒരുപാട് പരിഹരിക്കാനുപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ തീര്‍ക്കാനേ സമയമുള്ളുവല്ലോ എന്ന് കോടതി ചോദിച്ചു. അപകീര്‍ത്തികരവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന നടി ലക്ഷ്മിപ്രിയയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.