ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് ചുമത്തിയിട്ടില്ലെന്ന നടി അന്‍സിബയുടെ ആരോപണത്തില്‍ വിശദീകരണവുമായി പാലാരിവട്ടം പൊലീസ്. ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയിട്ടുണ്ട്. എഫ്‌ഐആറില്‍ ടൈപ്പിംഗ് മിസ്റ്റേക്ക് സംഭവിച്ചതാണെന്നും കോടതിയിൽ കൊടുത്തപ്പോൾ അത് ചേർത്തിട്ടുണ്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം. പുറത്തുവന്ന എഫ്‌ഐആറില്‍ മാനനഷ്ടത്തിനാണ് കേസെടുത്തിരിക്കുന്നത്. അതിനാല്‍ കോടതിയെ സമീപിക്കുമെന്ന നിലപാടിലല്‍ ഉറച്ച് നില്‍ക്കുകയാണ് അന്‍സിബ.