തമിഴ്‌നാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന ഓരോകുഞ്ഞിനും സ്വര്‍ണമോതിരം സമ്മാനമായി നല്‍കുന്ന പദ്ധതിക്ക് ഇന്ന് തുടക്കമാകും. തായ് മാമന്‍ തങ്ക മോതിരം തിട്ട ത്തിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി ജോസഫ് വിജയ് നിര്‍വഹിക്കും. മധുര ഗവണ്‍മെന്റ് രാജാജി ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ 25 കുഞ്ഞുങ്ങള്‍ക്ക് വിജയ് സ്വര്‍ണമോതിരം സമ്മാനിക്കും. 2026 ജൂണ്‍ 22 നുശേഷം ജനിച്ചകുട്ടികല്‍ക്കാണ് ഒരു ഗ്രാം തൂക്കമുള്ള സ്വര്‍ണമോതിരം ലഭിക്കുക. ജൂണ്‍ 22 മുതല്‍ സെപ്റ്റംബര്‍ 22-വരെ ജനിച്ച കുട്ടികള്‍ക്ക് 107 കേന്ദ്രങ്ങള്‍ വഴി മോതിരം വിതരണംചെയ്യും. തിങ്കളാഴ്ച മുതല്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആശുപത്രി വിടുമ്പോള്‍ മോതിരം ലഭിക്കും.തമിഴ്നാട്ടില്‍ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 1.28 ലക്ഷം സ്വര്‍ണ മോതിരങ്ങളാണ് നല്‍കുന്നത്. ഇതിനായി 755.83 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു.