Share this Article
News Malayalam 24x7
ഹിമാലയൻ പർവ്വതനിരകൾ ഭീഷണിയിലോ?
Environmental Challenges Facing the Himalayan Mountain Range

ഹിമാലയന്‍ പര്‍വതനിരകളില്‍ അണക്കെട്ടുകളും ജലവൈദ്യുത പദ്ധതികളും വർധിക്കുന്നതോടെ മേഖല നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. ഹിമാലയന്‍ നദികള്‍ക്ക് കൂടുതല്‍ വന്‍കിട നിര്‍മ്മാണങ്ങള്‍ താങ്ങാന്‍ ശേഷി ഇല്ലെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.


ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ മധ്യ-തെക്ക് ഭാഗത്തായി വ്യാപിച്ചുകിടക്കുന്ന ഹിമാലയന്‍ പര്‍വ്വതങ്ങള്‍ ആശങ്കയുടെ കൊടുമുടി കയറുകയാണ്.

ഭൂകമ്പ സാധ്യതയേറിയതും പരിസ്ഥിതിലോലവുമായ പ്രദേശങ്ങളാണ് ഹിമാലയന്‍ മലനിരകള്‍. ആഗോളതാപനം മൂലം ഹിമാനികള്‍ ഉരുകുന്നതും മേഘവിസ്‌ഫോടനങ്ങള്‍ മൂലമുണ്ടാകുന്ന പെട്ടെന്നുള്ള പ്രളയങ്ങളും ഇവിടുത്തെ അണക്കെട്ടുകള്‍ക്ക് വലിയ ഭീഷണിയാകുന്നുണ്ട്. 2024ലെ കണക്കുകള്‍  പ്രകാരം ഹിമാലയന്‍ നദികളില്‍ 600ലധികം അണക്കെട്ടുകള്‍, സിന്ധു, ഗംഗ, ബ്രഹ്‌മപുത്ര നദീതടങ്ങളിലായി വ്യാപിച്ചുകിടക്കുന്നുണ്ട്. ഹിമാലയത്തില്‍ നിന്നൊഴുകുന്ന നദികളിലെ ശക്തമായ ജലപ്രവാഹം ഉപയോഗിച്ചാണ് ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, ചൈന എന്നീ രാജ്യങ്ങള്‍ വൈദ്യുതോല്‍പ്പാദനം നടത്തുന്നത്.


സമീപക്കാലത്ത് നോപ്പാളിലുണ്ടായ കനത്തമഴയും പ്രളയവും അതിനെതുടര്‍ന്നുള്ള വന്‍ നാശനഷ്ടങ്ങളും ഹിമാലയന്‍ മേഖലയിലെ അനിയന്ത്രിതമായ അണക്കെട്ട് നിര്‍മ്മാണത്തിന്റെ അപകടങ്ങളെ അടിവരയിടുന്നതാണ്. തുരങ്കനിര്‍മ്മാണത്തിനും പവര്‍ഹൗസിനുമായി സ്‌പോടനങ്ങള്‍ നടത്തുന്നതും മലനിരകള്‍ ഇടിച്ചുനിരത്തുന്നതും പര്‍വതങ്ങളുടെ സന്തുലിതാവസ്ഥയെ പൂര്‍ണ്ണമായി തകര്‍ക്കുന്നു. അതിനാലാണ് ഇവിടുത്തെ ഡാമുകള്‍ കനത്ത ഭീഷണിയാകുന്നെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നദികളിലെ മണ്ണും പാറക്കല്ലുകളും വന്ന് ഡാം റിസര്‍വോയറുകളില്‍ നിറയുന്നതും ജലത്തിന്റെ സംഭരണശേഷിയെ കുറയ്ക്കുകയും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യുന്നു. 

ഭാവിയിലെ പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുക്കാതെയുള്ള വികസനങ്ങളില്‍ പഠനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. അടിസ്ഥാന സൗകര്യവികസനവും പ്രകൃതി സംരക്ഷണവും സന്തുലിതമാക്കിയാല്‍ മാത്രമെ ഭാവിയിലെ ഹിമാലയന്‍ മേഘലകളിലുണ്ടാകുന്ന ദുരന്തങ്ങളെ ഒഴിവാക്കന്‍ സാധിക്കു. അതിനായി കൃത്യമായ പഠനവും വിലയിരുത്തലുകളും ആവശ്യമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories