Share this Article
News Malayalam 24x7
16 ലക്ഷത്തിലേറെ ഫോളോവേഴ്സ്, ഇൻഫ്ലുവൻസർ നിധി വീട്ടിൽ മരിച്ച നിലയിൽ
വെബ് ടീം
1 hours 51 Minutes Ago
1 min read
nidhi

ഭോപാൽ: മധ്യപ്രദേശിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിധി തിവാരി (30) മരിച്ചനിലയിൽ. സിംഗ്രൗലിയിലെ ഭൂസാ മോർ പ്രദേശത്തെ വീട്ടിലാണ് നിധിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമൂഹ മാധ്യമങ്ങളിൽ 16 ലക്ഷത്തിലേറെ ഫോളോവേഴ്സാണ് നിധിക്കുള്ളത്.  ഫേസ്ബുക്കിൽ ഒമ്പത് ലക്ഷവും ഇൻസ്റ്റഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്സുമാണ് നിധിക്കുണ്ടായിരുന്നത്. റീലുകളിലൂടെയും പ്രാദേശിക സാംസ്കാരിക പരിപാടികളിലൂടെയും ശ്രദ്ധ നേടിയിരുന്നു. 2024ൽ ‘മിസ് പ്രിറ്റി ഇന്ത്യ’ കിരീടം നേടി. ​തുടർന്ന് മോഡലിങ്, അഭിനയ മേഖലകളിൽ ​ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെയാണ് മരണം.ശനിയാഴ്ച വൈകിട്ട് നിധി ആരുമായോ ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം. ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories