Share this Article
News Malayalam 24x7
സംസ്ഥാന വഖഫ് ബോര്‍ഡ് പിരിച്ചു വിടാനൊരുങ്ങി സര്‍ക്കാര്‍
Kerala Government Reviews Status of State Waqf Board

സംസ്ഥാന വഖഫ് ബോര്‍ഡ് പിരിച്ചു വിടാനൊരുങ്ങി സര്‍ക്കാര്‍. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. ബോര്‍ഡിലെ പല അംഗങ്ങള്‍ക്കും ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നിയമപരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബോര്‍ഡിന് സ്വമേധയാ തീരുമാനമെടുക്കാനാകില്ലെന്നതടക്കമുള്ള വിഷയങ്ങളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ബോര്‍ഡിന്റെ പുനഃസംഘടന ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബോര്‍ഡ് പുനഃസംഘടിപ്പിക്കുമ്പോള്‍ അമുസ്ലീം വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥ നല്‍ക്കാലം പരിഗണിച്ചേക്കില്ല. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസിന്റെ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് ആലോചന. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കെ.എസ്. ഹംസയെ ചെയര്‍മാന്‍ ആക്കിയത്. നാലര വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories