Share this Article
News Malayalam 24x7
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്ക് ജാമ്യം
വെബ് ടീം
1 hours 34 Minutes Ago
1 min read
PARVATI MAYA

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്ക് ജാമ്യം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് പാർവതി മായ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് മടങ്ങുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചായിരുന്നു അറസ്റ്റ്.

പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് പാർവതി മായ ഷാജി. ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എഫ്.ഐ.ആറിലെ റിപ്പോർട്ട്. അതേസമയം, പണം നഷ്ടപ്പെട്ടവർ പാർവതി മായ ഷാജിയുടെ പാലാരിവട്ടത്തെ ഓഫീസിൽ പ്രതിഷേധവുമായെത്തി. 200ലേറെ പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories