തിരുവനന്തപുരം: കരുവാറ്റ കൊലപാതക്കേസില്‍ കുറ്റാരോപിതരായ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കും ജാമ്യം. ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അതേസമയം കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ കുറ്റാരോപിതയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്നതിന് ബോര്‍ഡ് അനുമതി നല്‍കി. ഓഗസ്റ്റ് 15നാണ് വയോധികന്‍ കൊല്ലപ്പെട്ടത്. 13 വയസ്സുകാരിയായ കൊച്ചുമകള്‍ സുഹൃത്തിന് ക്വട്ടേഷന്‍ നല്‍കിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അലമാരയില്‍ നിന്നു 4.5 പവന്‍ സ്വര്‍ണവും 4800 രൂപയുമാണു കിട്ടിയതെന്നു കുട്ടികള്‍ പൊലീസിനു മൊഴി നല്‍കി. പ്രതീക്ഷിച്ചത്ര പണം കിട്ടിയില്ല. അപ്പോഴാണു പെര്‍ഫ്യൂം ബോട്ടിലും മറ്റും എടുത്തതെന്നാണ് ഇവര്‍ പറയുന്നത്.