Share this Article
News Malayalam 24x7
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പുതിയ പേര്; 'സൂപ്പർ ഇന്റലിജൻസ്' എന്ന് പുനർനാമകരണം ചെയ്ത് ട്രംപ്
 The Future of Artificial Intelligence

എ ഐ ഇനി എസ് ഐ.. അഥവ സൂപ്പര്‍ ഇന്റലിജന്‍സ്. അമേരിക്കന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ സൂപ്പര്‍ ഇന്റലിജന്‍സ് എന്ന് പേര് മാറ്റി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പേരുമാറ്റവുമായി ബന്ധപ്പെട്ട നിര്‍ണായക ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ഇതോടെ ഔദ്യോഗിക രേഖകളിലും പ്രവര്‍ത്തനങ്ങളിലും സൂപ്പര്‍ ഇന്റലിജന്‍സ് എന്നായിരിക്കും ഉള്‍പ്പെടുത്തുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കാള്‍ എത്രയോ മുകളിലാണ് പുത്തന്‍ സാങ്കേതിക വിദ്യകളെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. നിര്‍ണായക പ്രഖ്യാപനത്തിന് മുന്നോടിയായി വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ഉന്നതതലയോഗത്തില്‍ ടെക് കമ്പനി സി ഇ ഒമാര്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. സൂപ്പര്‍ ഇന്റലിജന്‍സിന്റെ സുരക്ഷിതമായ വികാസവും ഉപയോഗവും ദേശീയ സുരക്ഷയിലെ എസ് ഐയുടെ പ്രാധാന്യവും യോഗത്തില്‍ ചര്‍ച്ചയായി.. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories