Share this Article
News Malayalam 24x7
മുൻ MLAയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടിപിഎം സാഹിർ അന്തരിച്ചു
 TPM Sahir

മുൻ എംൽഎയും  മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി.പി.എം. സാഹിർ (83) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

മുസ്ലിം ലീഗിന്റെ മുതിർന്ന നേതാക്കളിലൊരാളായ അദ്ദേഹം ജനപ്രതിനിധിയായും പാർട്ടി ഭാരവാഹിയായും ദീർഘകാലം സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ പാർട്ടിയുടെ വിവിധ പോഷക സംഘടനകളുടെ വളർച്ചയിലും നിർണ്ണായക പങ്കുവഹിച്ചു.

ഖബറടക്കം വൈകുന്നേരം 5:30-ന് കോഴിക്കോട് തോപ്പയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories