Share this Article
News Malayalam 24x7
ആസാദി യാത്ര നടത്താൻ വേടൻ; CJP പ്രതിഷേധത്തിന് പിന്തുണ
Rapper Vedan

സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി കൊച്ചിയില്‍ ആസാദി യാത്ര നടത്തുമെന്ന് റാപ്പര്‍ വേടന്‍. ഞായറാഴ്ച വൈകീട്ട് ഹൈക്കോടതി പരിസരത്ത് നിന്നാണ് യാത്ര തുടങ്ങുക. ഭരണഘടന കൈയിലേന്തിയാണ് യാത്ര നടത്തുകയെന്നും വേടന്‍ അറിയിച്ചു. 

ജന്തര്‍മന്ദറിലെ പൊലീസ് നടപടിക്ക് പ്രതിഷേധവുമായി കഴിഞ്ഞ ദിവസം പാട്ടും പ്രതിഷേധവും എന്ന പരിപാടി എറണാകുളം പനമ്പിള്ളി പാര്‍ക്കില്‍ സംഘടിപ്പിച്ചിരുന്നു. പരിപാടി നടത്തിയ വേടനും മാനേജര്‍ വിഗ്നേഷുമടക്കം കണ്ടാലറിയുന്ന 99 പേര്‍ക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരുന്നു. 

അനുമതിയില്ലാതെ പരിപാടി നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് വേടന്‍ ആസാദി യാത്ര നടത്തുമെന്ന് അറിയിച്ച് രംഗത്തുവന്നത്‌.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories