ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും ഡല്‍ഹിയിലെ കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കനയ്യ കുമാറിന് ബുക്ക് ചെയ്ത മുറി അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തര്‍ക്കം. സുരക്ഷ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്ന് കനയ്യ പറഞ്ഞു.
കേരള ഹൗസില്‍ തനിക്കായി മുറി ബുക്ക് ചെയ്തിരുന്നതായി കനയ്യ പറഞ്ഞു. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ പറഞ്ഞുറപ്പിച്ച മുറി ഉദ്യോഗസ്ഥര്‍ നല്‍കിയില്ല. ഇതോടെ കനയ്യയും, കേരള ഹൗസിലെ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുത്തു. ഉദ്യോഗസ്ഥര്‍ക്ക് അമിത് ഷായുടെ മനോഭാവമാണെന്നും കനയ്യ വിമര്‍ശിച്ചു.